India
സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ആവർത്തിച്ചാൽ വിലക്കും
Last updated on Sep 26, 2021, 5:45 am


രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാസംണ് വീണ്ടും പിഴ ചുമത്തി. കുറഞ്ഞ ഓവർ നിരക്കിൻറെ പേരിലാണ് സഞ്ജുവിന് വീണ്ടും പിഴയടക്കേണ്ടി വരുന്നത്. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും മോശം ഓവർ നിരക്ക് തുടർന്നതോടെയാണ് രാജസ്ഥാൻറെ മലയാളി നായകന് 24 ലക്ഷം രൂപ ഗവേണിങ് കൗൺസിൽ പിഴയിട്ടത്.
ഇതിനോടകം രണ്ട് തവണ ഓവർനിരക്കിൻറെ പേഴിൽ പിഴയടക്കേണ്ടി വന്ന സഞ്ജുവിന് ഒരു തവണ കൂടി പിഴവ് ആവർത്തിച്ചാൽ വിലക്ക് നേരിടേണ്ടി വരും. അങ്ങനെയെങ്കിൽ ഒരു മത്സരത്തിൽ താരത്തിന് പുറത്തിരിക്കുകയേ നവൃത്തിയുള്ളൂ. സഞ്ജുവിന് പുറമേ രാജസ്ഥാനിലെ മറ്റ് ടീമംഗങ്ങൾക്കും മോശം ഓവർനിരക്കിന് പിഴയുണ്ട്. ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനം തുകയോ ആണ് മറ്റ് താരങ്ങൾക്ക് പിഴയടക്കേണ്ടത്.
സീസണിൽ രണ്ടാംതവണയാണ് കുറഞ്ഞ ഓവർ നിരക്കിൻറെ പേരിൽ സഞ്ജുവിന് പിഴയടക്കേണ്ടി വരുന്നത്. ഇതിനുമുമ്പ് പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു കുറഞ്ഞ ഓവർ നിരക്കിൻറെ പേരിൽ സഞ്ജുവിന് പിഴയടക്കേണ്ടി വന്നത്. അന്ന് 12 ലക്ഷം രൂപയാണ് താരത്തിന് പിഴയിനത്തിൽ ചുമത്തിയത്. ഇതിന് പിന്നാലെയാണ് ഡൽഹിക്കെതിരായ മത്സരത്തിലും മോശം ഓവർ നിരക്ക് രാജസ്ഥാൻ തുടർന്നത്. ഇതോടെ 24 ലക്ഷം രൂപ സഞ്ജുവിന് പിഴയിനത്തിൽ ചുമത്തുകയായിരുന്നു.


