India
image_print

ശശി തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

Written by

archanaa chuqwe

എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശിതരൂരിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനുമുന്നിൽ പോസ്റ്റർ . തരൂരിന്റെ അനുയായിയെ ഡിസിസി പ്രസിഡണ്ട് ആക്കാൻ ശ്രമിക്കുന്നുവെന്നാണ് പോസ്റ്ററുകളിൽ വിമർശിച്ചിരിക്കുന്നത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ തരൂറിന്റെ നോമിനിയുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് പോസ്റ്റർ പ്രതിഷേധം.

രാഷ്ട്രീയപ്രവർത്തനത്തിൽ ഇടപെടാതെ മണ്ഡലത്തിൽ പോലും വരാത്ത താങ്കളെ എംപിയായി ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി ചെയ്യുന്നത്.? എന്നാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്നത്. സഹായിയെ ഡിസിസി പ്രസിഡണ്ട് ആക്കി പാർട്ടിയുടെ മേൽക്കോയ്മ പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുക എന്നാണ് മറ്റൊരു പോസ്റ്റിൽ കുറിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മാരുടെ പട്ടികയിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടികാഴ്ച നടക്കാനിരിക്കെയാണ് പോസ്റ്റർ. ഒറ്റ പേരിലേക്ക് പട്ടിക ചുരുക്കാനാണ് ഇന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും കൂടിയാലോചന നടത്തുന്നത്. അതിനുശേഷം ഇന്നുതന്നെ നേതാക്കൾ ഡൽഹിയിലേയ്ക്ക് പോകുമെന്നാണ് സൂചന. നേരത്തെ കോട്ടയത്ത് ഉമ്മൻചാണ്ടിക്കെതിരെയും കൊല്ലത്ത് കൊടി കുന്നിൽ സുരേഷിനെതിരെയും ഇതേരീതിയിലുള്ള പോസ്റ്റർ പ്രചരിച്ചിരുന്നു. കഞ്ചാവ് കടത്തുകാരെയും കോൺഗ്രസിന്റെ അന്ധതകരെയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ ഉണ്ടായ പോസ്റ്ററിലെ വിമർശനം.

 

Leave a Reply

Your email address will not be published.