India
image_print

ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള പുരസ്‌കാരം സൗദി എയര്‍ലൈന്‍സിന്

Written by

archanaa chuqwe

ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സൗദി എയര്‍ലൈന്‍സിന് ലഭിച്ചു.ചരക്ക് ഗതാഗത മേഖലയിലെ മികച്ച സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ കമ്ബനി എന്ന പദവിയാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ലണ്ടനില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു.

കോവിഡ് കാലത്തെ മികച്ച കാര്‍ഗോ സേവനങ്ങളുടെ പേരിലായിരുന്നു പുരസ്‌കാരം.അന്താരാഷ്ട്ര എയര്‍ ഷിപ്പിങ് കമ്ബനികളുടെ പ്രാദേശിക അന്താരാഷ്ട്ര വ്യാപാര രംഗത്തെ ചരക്ക് നീക്കത്തിന് കമ്ബനി നല്‍കിയ സേവനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്..

കൂടാതെ കമ്ബനിയുടെ സേവനങ്ങള്‍ സൗദിയുടെ ചരക്ക് നീക്കത്തെ ശക്തിപ്പെടുത്തുന്നതിനും അത് വഴി സമ്ബദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സഹായിച്ചു. കയറ്റുമതി മേഖലയില്‍ ആഗോള ഹബ്ബായി സൗദിയെ മാറ്റുന്നതിനും കമ്ബനിയുടെ സേവനങ്ങൾ ഗുണകരമായിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിലെ ട്രാന്‍സ്പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്സ് അവാര്‍ഡും സൗദി എയല്‍ലൈന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.