India
നിയമ ലംഘനം; സൗദിയില്‍ 17,598 പേര് അറസ്റ്റില്‍
Last updated on Sep 13, 2021, 11:25 pm


സൗദി അറേബ്യയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ച 17,598ത്തിലേറെ പേര് അറസ്റ്റില്‍. സെപ്തംബര്‍ 2 മുതല്‍ 9 വരെയുള്ള കണക്കാണിത്. റെസിഡന്‍സി നിയമം ലംഘിച്ച 6,594 പേരാണ് അറസ്റ്റിലായത്. അതിര്‍ത്തി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 9,229 പേരും തൊഴില്‍ നിയമം ലംഘിച്ച 1,775 പേരും പിടിയിലായി.
അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 202 പേര് പിടിയിലായത്. ഇവരില്‍ 48 ശതമാനം യെമന്‍ സ്വദേശികളാണ്. 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്ത് നിന്ന് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് 21 പേര് അറസ്റ്റിലായി. നിയമലംഘകരെ സഹായിച്ചതിന് 12 പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. ആകെ 83,118 നിയമലംഘകര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇവരില്‍ 71,456 പേര് പുരുഷന്മാര് 11,662 പേര് സ്ത്രീകളുമാണ്.


