India
സ്വന്തമായി ഹെലികോപ്റ്ററുണ്ടാക്കി; പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം
Last updated on Aug 13, 2021, 8:13 am


സ്വന്തമായി നിര്‍മ്മിച്ച ഹലികോപ്റ്ററുണ്ടാക്കി പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുല്സാവഗി ഗ്രാമത്തിലെ 24-കാരനായ ഷെയ്ഖ് ഇബ്രാഹിമാണ് അപകടത്തില്‍ മരിച്ചത്. പരീക്ഷണപ്പറക്കലിനിടെ ഹെലികോപ്റ്ററിലെ റോട്ടറി ബ്ലേഡ് കഴുത്തില്‍ തുളച്ചു കയറുകയായിരുന്നു. വരുന്ന സ്വാതന്ത്ര്യത്തിനത്തിന് തന്റെ സ്വപ്നപദ്ധതി കാണിക്കാന്‍ ഇരിക്കവെയാണ് യുവാവിന്റെ വിയോഗം.
എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തുകയും തുടര്‍ന്ന് സഹോദരന്റെ ഗ്യാസ് വെല്‍ഡിങ് കടയില്‍ ജോലിക്ക് പൊക്കുകയുമായിരുന്നു. ഗ്രാമത്തിനെ പ്രശസ്തിയില്‍ എത്തിക്കാനുള്ള വ്യത്യസ്ത നേട്ടം കൈവരിക്കാനായിരുന്നു ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. യൂട്യൂബ് വീഡിയോ കണ്ടാണ് ഹെലികോപ്റ്റര്‍ നിര്‍മ്മാണം ആരംഭിച്ചത്.
ചെറു ഹെലികോപ്റ്ററിന്റെ വിവിധ പാര്‍ട്സുകള്‍ തരപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ടു വര്‍ഷത്തോളം എടുത്തു. സ്റ്റീല്‍ പൈപ്പുകള്‍ വേള്‍ഡ് ചെയ്താണ് ഹെലികോപ്റ്ററിന്റെ ബോഡി നിര്‍മ്മിച്ചത്. കരുത്തേകാന്‍ മാരുതി 800 കാര്‍ എന്ജിന് ഘടിപ്പിച്ചു. ഹെലികോപ്റ്ററിന് സ്വന്തം വിളി പേരായ മുന്ന ഹെലികോപ്റ്റര്‍ എന്നാണ് ഇസ്മയില്‍ പേര് നല്‍കിയത്. ബോളിവുഡ് സിനിമയിലെ കഥാപാത്രത്തിന്റെ പ്രചോദനമുള്‍ക്കൊണ്ടാണ് യുവാവ് ഹെലികോപ്റ്റര്‍ നിര്‍മ്മാണം ആരംഭിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതിനുമുമ്പും പരീക്ഷണപ്പറക്കല്‍ നടത്തിയെങ്കിലും അന്ന് ഹെല്‍മറ്റ് ധരിച്ചിരുന്നു. അപകടം നടന്ന അന്ന് മാത്രമാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുന്നത്.


