India
image_print

സ്‌കൂള്‍ തുറക്കല്‍;വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് ‘ഹാപ്പിനസ് പഠന പദ്ധതി’

Written by

archanaa chuqwe

നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ന​വം​ബ​ർ ഒ​ന്നി​ന്​ സ്കൂ​ൾ തു​റ​ക്കു​മ്പോൾ വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ആ​ഹ്ലാ​ദ​ക​ര​മാ​യ ‘ഹാ​പ്പി​ന​സ്​ പ​ഠ​ന പ​ദ്ധ​തി’.ഒ​ന്ന​ര​വ​ർ​ഷ​ത്തി​ലേ​റെ കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ കു​ട്ടി​ക​ളെ നേ​രി​ട്ട്​ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാതെ സ്​​കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ അ​തി​ലേ​ക്ക്​ ഒ​രു​ക്കു​ന്ന സ​ന്ന​ദ്ധ​ത പ്ര​വ​ർ​ത്ത​ന​മാ​ണ്​ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഭാ​ഷ വി​ഷ​യ​ങ്ങ​ളി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ലാം​ഗ്വ​ജ്​ ഗെ​യി​മു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്. പാ​ഠ​പു​സ്​​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.എ​സ്.​സി.​ഇ.​ആ​ർ.​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യി​ൽ അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചു കഴിഞ്ഞു.

 

അതേസമയം സ്​​കൂ​ളു​ക​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ സ​മ്പൂ​ർ​ണ അ​ധ്യ​യ​നം സാ​ധ്യ​മ​ല്ലെ​ന്ന​തി​നാ​ൽ ഡി​ജി​റ്റി​ൽ/​ഒാ​ൺ​ലൈ​ൻ -ഒാ​ഫ്​​ലൈ​ൻ രീ​തി​ക​ൾ സം​യോ​ജി​പ്പി​ച്ചു​​ള്ള സ​മ്മി​ശ്ര പ​ഠ​ന​മായിരിക്കും ന​ട​പ്പാ​ക്കും. അതിനാൽ തന്നെ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ പൂ​ർ​ണ രൂ​പം അ​ധ്യാ​പ​ക​ന്​ കു​ട്ടി​ക​ളി​ലെ​ത്തി​ക്കാ​ൻ കഴിയില്ല. ഇ​ത്​ മ​റി​ക​ട​ക്കാ​ൻ കു​റ​ച്ച്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്​​കൂ​ളി​ലും കു​റ​ച്ച്​ കു​ട്ടി വീ​ട്ടി​ലി​രു​ന്ന്​ ഒാ​ൺ​ലൈ​ൻ, ഡി​ജി​റ്റ​ൽ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സ്വ​ത​ന്ത്ര​മാ​യി ചെ​യ്യു​ന്ന​തു​മാ​യ രീ​തി​യി​ലും നടപടിലാക്കും.

Leave a Reply

Your email address will not be published.