India
image_print

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Written by

askshiyas

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ്  മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ സർക്കാർ സ്‌കൂളിന്റെ കുളിമുറിയുടെ മതിൽ ഇടിഞ്ഞുവീണാണ് മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.തിരുനെൽവേലി കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്‌കൂളിൽ രാവിലെ 11.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും സ്‌കൂൾ അധികൃതരും പോലീസും ഇതുവരെ പുറത്തുവിട്ടിട്ടില്ല.ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി ജില്ലാ ആശുപത്രിയിലേക്കും പരിക്കേറ്റ മൂന്ന് കുട്ടികൾ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിന്റെ തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദാരുണമായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.