India
image_print

ലോകാവസാനത്തിനുള്ള ‘മീഥെയ്ന്‍ ബോംബ്’ കണ്ടെത്തി;മുന്നറിയിപ്പുമായി ശാസ്ത്രലോകം

Written by

archanaa chuqwe

ലോകാവസാനത്തിന് തന്നെ വഴിയൊരുക്കുന്ന വമ്പന്‍ മീഥെയ്ന്‍ നിക്ഷേപം കണ്ടെത്തി ശാസ്ത്രലോകം. റഷ്യയിലെ മഞ്ഞുമൂടിയ മേഖലയായ സൈബീരിയയിലെ ഉറഞ്ഞ മഞ്ഞുപാളികള്‍ക്കുള്ളിലാണ് വമ്പന്‍ മീഥെയ്ന്‍ ശേഖരണം കണ്ടെത്തിയത്. ഇത് ലോകത്തിനാകെ വിനാശകരമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനെക്കുറിച്ച് നേരത്തെയും പഠനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈയടുത്ത് ഉപഗ്രഹങ്ങളെ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇവിടുത്തെ താപനില ഉയരുകയാണെന്നും ഇതുമൂലം മഞ്ഞുരുകി മീഥെയ്ന്‍ അന്തരീക്ഷത്തില്‍ കലരുകയാണെന്നും കണ്ടെത്തിയത്.

 

സൈബീരിയയുടെ വടക്കന്‍ മേഖല ഉത്തരധ്രുവത്തിലാണ് സ്ഥിതിചെയ്യുന്നത്.2020 ല്‍ ഉണ്ടായ ഒരു വന്‍ താപ തരംഗത്തില്‍ യെനിസെ ഖറ്റാംഗ ബേസില്‍ എന്ന സ്ഥലത്ത് കനത്ത മഞ്ഞുരുക്കം സംഭവിക്കുകയും ഇതുമൂലം ചുണ്ണാമ്പു കല്ലുകള്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് മീഥെയ്ന്‍ പുറത്തേക്ക് പോയത്.ഇത്തരത്തില്‍ സംഭവിച്ചാല്‍ അത് ലോകാവസാനത്തിന് തന്നെ വഴിവെക്കുമെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയ നിക്കോളസ് പറയുന്നത്. 2100 ആകുമ്പോഴേക്കും ആര്‍ട്ടിക് മേഖലയിലെ 89% പെര്‍മഫ്രോസ്റ്റും ഉരുകിത്തീര്‍ന്നേക്കാമെന്നും ശാസ്ത്രലോകം പറയുന്നു. സാധാരണരീതിയില്‍ ചതുപ്പുനിലങ്ങള്‍ നിന്നുമാണ് അന്തരീക്ഷത്തിലേക്ക് മീഥെയ്ന്‍ പടരുന്നത്. ഉത്തരധ്രുവത്തിലെ നിന്നുള്ള പെര്‍മഫ്രോസ്റ്റും കൂടാതെ 2 സ്രോതസ്സുകള്‍ നിന്നും കൂടി പുറപ്പെടുന്നുണ്ട്. ജൈവവസ്തുക്കള്‍, മീ ക്ലാരേറ്റ് എന്ന രാസസംയുക്തം എന്നിവയില്‍ നിന്നാണിവ. ഏറ്റവും ശക്തമായ ഹരിതഗൃഹവാതകങ്ങളില്‍ ഒന്നാണ് മീഥെയ്ന്‍. കാര്‍ബണ്‍ഡയോക്‌സൈഡിനേക്കാള്‍ 86 ഇരട്ടി ആഗോളതാപനം ഉണ്ടാകാനുള്ള ശേഷിയാണ് മീഥെയ്‌നിലുള്ളത്. സൈബീരിയയില്‍ ഉടലെടുത്ത കാട്ടുതീയ്ക്ക് പിന്നിലും മീഥെയ്ന്‍ നിക്ഷേപം ആണെന്ന സാധ്യതയും ചില ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടുവെച്ചിരുന്നു. മീഥെയ്ന്‍ ആഗോളതാപനം കൂടാതെ മൃഗങ്ങളില്‍ അനാരോഗ്യം വിളനാശം തുടങ്ങിയവയും കാരണമാകും.

Leave a Reply

Your email address will not be published.