India
image_print

ആപ്പിലാക്കി സ്‌ക്രീന്‍ ഷെയറിംഗ് ആപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Written by

askshiyas

സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെകുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്.സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ തട്ടിപ്പിന്റെ മറ്റൊരു രീതി ആകുമെന്നാണ് മുന്നറിയിപ്പ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാര്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.
ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ വഴിയോ ലാപ്ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകള്‍ കാണാന്‍ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയും.ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ക്രമേണ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്/പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താന്‍ കഴിയുന്നു. അതിനാല്‍ ഇത്തരം ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.