India
image_print

സ്മാര്‍ട്ട്ഫോണിലെ സ്വകാര്യവിവരങ്ങള്‍ അപകടത്തില്‍?,മുന്നറിയിപ്പ്

Written by

archanaa chuqwe

പഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സ്മാര്‍ട്ട് ഫോണുകളില്‍ സുരക്ഷിതമല്ലെന്ന് ടെക്ക് കമ്പനി. സ്മാര്‍ട്ട്‌ഫോണിലെ ഉപഭോക്താക്കളുടെ ചിത്രങ്ങള്‍, കോള്‍ റെക്കോര്‍ഡിങ്, ടെക്സ്റ്റ് മെസ്സേജുകള്‍, തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ സ്‌പൈവയര്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്ന സോഫ്റ്റ്വെയറാണിത്. ടെക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്ക് ക്രഞ്ചാണ് സ്മാര്‍ട്ട്‌ഫോണുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന മുന്നറിയിപ്പുമായി എത്തിയത്. നിലവില്‍ സ്‌പൈവെയറിന്റെ പേര് പറയുന്നത് തന്നെ സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുമെന്നും സൈബര്‍ തട്ടിപ്പുകാര്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്നും ക്രഞ്ച് പറയുന്നു.

 

അതേസമയം നിലവില്‍ സുരക്ഷാഭീഷണി പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും സ്‌പൈവയര്‍ വികസിപ്പിച്ചവരുമായി ബന്ധപ്പെടാന്‍ ഉള്ള ശ്രമത്തിലാണെന്നും സുരക്ഷാഭീഷണി പരിഗണിച്ചാണ് നടപടിയെന്നും അവര്‍ അറിയിച്ചു. അല്ലാത്ത പക്ഷം ആളുകളുടെ സ്വകാര്യ അപകടത്തിലാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജ ആപ്പ് യഥാര്‍ത്ഥ ആപ്പ് ആണെന്ന് വിശ്വസിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് വിവരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ കാരണം. പ്ലേ സ്റ്റോറില്‍ വ്യാജപരസ്യം നല്‍കി നിയമവിരുദ്ധമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഗൂഗിള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published.