India
ബോളിവുഡിനെയും ഹോളിവുഡിനെയും കടത്തി വെട്ടി തെലുങ്ക് സിനിമ;ആദ്യദിന കളക്ഷനില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി
Last updated on Sep 11, 2021, 10:26 am


ബോളിവുഡിനെയും ഹോളിവുഡിനെയും മറികടന്ന് മുന്നേറുകയാണ് തെലുങ്ക് സിനിമ. ഗോപി ചന്ദിനെയും തമന്നയും പ്രധാനകഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്ത സ്പോര്‍ട് ആക്ഷന്‍ ട്രാമ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. വിനായക ചതുര്‍ത്ഥി ദിനത്തില്‍ റിലീസ് ചിത്രം 3.5 കോടി ഷെയറാണ് നേടിയത്. ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട വ്യത്യസ്ത ഭാഷാ റിലീസുകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ ആണിത്. ബോളിവുഡ് ഹോളിവുഡ് സിനിമകളെ പോലും മറികടന്ന് നില്‍ക്കുകയാണ് ചിത്രം.
അക്ഷയ് കുമാര്‍ നായകനായി എത്തിയ ബെല്ബോട്ടയാണ് കോവിഡിന് ശേഷം ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം. 3.25 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ ഈ ചിത്രത്തെയും മറികടക്കുകയാണ് ഗോപി ചന്ദിനെ നായകനായ തെലുങ്ക് ചിത്രം.കോവിഡ് മഹാമാരിയെ തുടര്‍ന്ന് തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതാണ് ബോളിവുഡ് സിനിമകളുടെ കളക്ഷന്‍ കുറഞ്ഞത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും തീയേറ്ററുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇത് ചലച്ചിത്ര മേഖലയില്‍ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.


