India
‘ചെന്നൈയെ തോല്‍പ്പിക്കാനുള്ള മാര്‍ഗമിതാണ്’;എതിരാളികള്‍ക്ക് നിര്‍ദേശവുമായി സെവാഗ്
Last updated on Sep 27, 2021, 10:12 am


ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2021 മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 2 വിക്കറ്റ് വിജയം നേടി. 38 അബുദാബിയില്‍. 172 റണ്‍സിന്റെ വിജയലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ധോണിപ്പട വിജയം കൈപ്പിടിയിലൊതുക്കി.കഴിഞ്ഞ സീസണില്‍ പിന്നില്‍ പോയെങ്കിലും ഈ സീസണില്‍ വന്‍ തിരിച്ചുവരവാണ് ചെന്നൈ നടത്തിയത്. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രവീന്ദ്ര ജഡേജയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.എന്നാലിപ്പോഴിതാ ചെന്നൈയെ തോല്‍പ്പിക്കാനുള്ള മാര്‍ഗമിതാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.
‘അവര്‍ നന്നായി കളിക്കുമ്പോള്ചെന്നൈ തോല്‍പ്പിക്കാനാകില്ല എന്നത് അറിയാവുന്ന വസ്തുതയാണ്. എന്നിരുന്നാലും, ബൗളിംഗ് അവരുടെ ദുര്‍ബലമായ കണ്ണിയാണ്. ഇന്ന് നമ്മള് കണ്ടത് പോലെ. ബൗളിംഗ് മാത്രമാണ് ദുര്‍ബലമെന്ന് തോന്നിയത്. കൊല്‍ക്കത്തയെ 150-160നിടയില്‍ ഒതുക്കാമായിരുന്നു. എന്നാല്‍ 171 റണ്‍സ് വഴങ്ങി.ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് 160-170 റണ്‍സ് സ്കോര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്കത് പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം അവര്‍ക്ക് ബൗളിംഗില്‍ ഒരുപാട് സാധ്യതകളില്ല. മിസ്റ്ററി സ്പിന്നറില്ലെന്ന് സെവാഗ് പറഞ്ഞു. ഓപ്പണിംഗ് ജോഡികളായ രുതുരാജ് ഗെയ്ക്വാഡും ഫാഫ് ഡു പ്ലെസിസും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും, വിക്കറ്റ് വീഴ്ച സിഎസ്കെക്ക് തിരിച്ചടിയായി. ധോണിയുടെ ടീമിനെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ 40 ഓവര്‍ മുഴുവന്‍ മികച്ച കളി കളിക്കേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് പറഞ്ഞു.


