India
image_print

ക്യാപ്റ്റന്‍സി വിവാദങ്ങള്‍;കോലിക്കെതിരെ രഹാനയും പൂജാരയും പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്

Written by

askshiyas

കോലിയുടെ ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് അവസാമില്ല. ഇപ്പോഴിതാ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ രഹാനെയ്ക്കും പൂജാരയ്ക്കും അതൃപ്തിയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട് .യുഎഇയിലും ഒമാനിലും ഒക്ടോബര്‍ 17 മുതല്‍ നടക്കാനിരിക്കുന്ന ഐസിസി ടി 20 ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതികളുടെ ഒരു പ്രവാഹം തന്നെ പുറത്ത് വരാന്‍ തുടങ്ങിയത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം കോലിയുടെ ക്യാപ്റ്റന്‍സിയില്‍ രഹാനെയും പൂജാരയ്ക്കും അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കോലിയില്‍ നിന്ന് നേരിടേണ്ടിവന്ന പരുക്കന്‍ പെരുമാറ്റത്തെപ്പറ്റി ഇരുവരും ബിസിസിഐയോട് പരാതിപ്പെട്ടിരുന്നുവെന്നും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പരാജയത്തിനു ശേഷം ഡ്രസിംഗ് റൂമില്‍ വെച്ച് പുജാര, രഹാനെ എന്നിവര്‍ക്കെതിരെ കോലി തിരിഞ്ഞതായാണ് സൂചനകള്‍. ബിസിസിഐ സെക്രട്ടറി ജയ് ഷായോട് ഇവര്‍ നേരിട്ട് പരാതിപ്പെട്ടു.തുടര്‍ന്ന് മറ്റ് ചില ക്രിക്കറ്റ് കളിക്കാരില്‍ നിന്നും അവര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. യുഎഇയില്‍ നടക്കുന്ന ലോകകപ്പിനുശേഷം ഇന്ത്യയുടെ ഏകദിന നായകനെന്ന നിലയില്‍ കോലിയുടെ ഭാവിയെക്കുറിച്ച് ബിസിസിഐ തീരുമാനം എടുക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

 

Leave a Reply

Your email address will not be published.