India
image_print

ശബരിമല വിമാനത്താവളം സാധ്യമാകുമോ?

Written by

archanaa chuqwe

ശബരിമല തീർത്ഥ യാത്രയ്ക്ക് ഏറെ ഗുണകരമാകുന്ന പുതിയ വിമാനത്താവളവിഷയത്തിലും കേന്ദ്രസർക്കാർ നിലപാട് നിർണായകം. ശബരിമലയുടെ പ്രാധാന്യകൊണ്ട് തന്നെ പദ്ധതിക്ക് അനുമതി കിട്ടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഓരോ വർഷവും മൂന്ന് കോടി വരെ തീർഥാടകർ എത്തിച്ചേരുന്ന ശബരിമലയുടെ തൊട്ടടുത്ത വിമാനത്താവളം എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.

തീർഥാടകരിൽ 25 ശതമാനമെങ്കിലും വിമാനത്താവളം ഉപയോഗപ്പെടുത്തിയാൽ പദ്ധതി ലാഭകരമാകും. ഇതരസംസ്ഥാന യാത്രികർക്ക് സമയലാഭവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ഉന്നയിച്ച വിഷയങ്ങളുടെ ശരിയായ ഉത്തരം നൽകേണ്ടത് വിഷയത്തിൽ പ്രധാനമാണ്.

രാജ്യത്ത് ചെറിയ വിമാനത്താവളങ്ങൾ വേണമെന്ന മോദി സർക്കാരിന്റെ നയം ചെറുവള്ളിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്. വിഷയത്തിൽ സംസ്ഥാന ബി.ജെ.പി.ഘടകം അഭിപ്രായം പറഞ്ഞിട്ടില്ല. ഹിന്ദുഐക്യവേദി പദ്ധതിക്ക് എതിരാണ്. ഹാരിസണിൽ നിന്ന് പാട്ടക്കാലാവധി കഴിഞ്ഞ് ഏറ്റെടുക്കേണ്ട ഭൂമിയായതിനാൽ ഇത് ഭൂരഹിതർക്ക് നൽകണമെന്നതാണ് അവരുടെ ആവശ്യം.

Leave a Reply

Your email address will not be published.