India
ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷാറൂഖ് ഖാന്
Last updated on Sep 13, 2021, 7:36 am


കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തീയേറ്റര്‍ അടഞ്ഞുകിടക്കുന്നത്തിനാല് നിരവധി ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രദര്‍ശനത്തിനെത്തിയത്. അക്ഷയ് കുമാര്‍, സെയ്ഫ് അലിഖാന്, സൂര്യ, മോഹന്‍ലാല്‍, മമ്മൂട്ടി, എന്നിവരുടെ ചിത്രങ്ങളും ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഒടിടി പ്ലാറ്റ് ഫോമില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ ഒരു പ്രമോഷന് വീഡിയോ താരം പങ്കുവെച്ചതോടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തരത്തിന്റെ ഹോട്സ്റ്റാര് പ്രമോഷന് വീഡിയോ കരണ്‍ ജോഹര്‍ അടക്കമുള്ള നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഹോട് സ്റ്റാറിന്റെ പ്രമോഷന് വീഡിയോയില്‍ ബാല്‍ക്കണിയില്‍ തന്റെ മാനേജറുടെ ഒപ്പം നിന്ന് ആരാധകരെ നോക്കുന്ന ഷാറൂഖാനെയാണ് കാണിച്ചിരിക്കുന്നത്. മറ്റ് ഏതെങ്കിലും താരങ്ങളുടെ വീട്ടിന് മുമ്പില്‍ ഇത്തരത്തില്‍ ആരാധകരെ കണ്ടിട്ടുണ്ടോ എന്ന ഷാരൂഖന്റെ ചോദ്യത്തിന് ഇതുവരെ കണ്ടിട്ടില്ലെന്നും ഭാവിയില്‍ എങ്ങനെ ആകും എന്ന് പറയാന്‍ കഴിയില്ലെന്നുമാണ് മാനേജര്‍ മറുപടി നല്ക്കുന്നത്. എന്തുകൊണ്ട് എന്നുള്ള ചോദ്യത്തിന് മറ്റുതാരങ്ങള്‍ അവരുടെ സിനിമകള്‍ ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്.എന്നാല്‍ താരം ഇതുവരെ റിലീസിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.


