India
image_print

ഒരുപക്ഷേ ഇത് എന്റെ അവസാന പിഎസ്എല്‍ ആയേക്കാം; വിരമിക്കല്‍ പ്രഖ്യാപിച്ച് അഫ്രീദി

Written by

archanaa chuqwe

അടുത്ത വര്‍ഷം തന്നെ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിച്ചെക്കുമെന്ന് അറിയിച്ച് പാക്ക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. രാജ്യാന്തര മത്സരങ്ങളില്‍ നേരത്തെ വിരമിച്ച താരം പാകിസ്ഥാന്‍ പ്രീമിയര്‍ലീഗില്‍ സജീവമായിരുന്നു. കശ്മീര്‍ പ്രീമിയര്‍ലീഗ് ഉള്‍പ്പെടെ മറ്റു ചില ടി -20 ലീഗുകളിലും അദ്ദേഹം പാഡണിഞ്ഞു. വരുന്ന സീസണില്‍ കോറ്റ ഗ്ലാഡിയോറ്റേഴ്സിനായി കളിക്കാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

 

ചിലപ്പോള്‍ ഇതു തന്റെ അവസാനം പി എസ്എല്‍ ആവുമെന്നും അദ്ദേഹം പറഞ്ഞു.2017 ല്‍ ടി 20 മത്സരങ്ങളില്‍ നിന്നും വിരമിച്ച അഫ്രീദി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 2018 ലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ഇലവന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 2018 മെയ് 31 ന് ലോര്‍ഡ്‌സില്‍ നടന്ന ഈ മത്സരത്തില്‍ നേരത്തെ ക്യാപ്റ്റനായി തീരുമാനിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയില്‍ മോര്‍ഗന്‍ പിന്മാറിയതോടെയാണ് അഫ്രീദി ക്യാപ്റ്റനായി എത്തുന്നത്.

 

Leave a Reply

Your email address will not be published.