India
image_print

വ്യാജ വിദ്യാഭ്യാസ യോഗ്യത; വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത

Written by

archanaa chuqwe

വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്ന പരാതിയിൽ ലോകായുക്ത വിശദീകരണം തേടി. പരാതി നൽകിയത് വട്ടപ്പാറ സ്വദേശി അഖില ഖാനാണ്. വനിതാ കമ്മീഷൻ അംഗമാകാനാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്നാണ് പരാതി.

ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകൾ അടക്കം സമർപ്പിക്കാൻ ലോകായുക്ത നിർദ്ദേശം നൽകി. അടുത്ത മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും. ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മീഷൻ വെബ്സൈറ്റിൽ ചേര്‍ത്തിട്ടുള്ളത്. ബികോം ആണ് തൻ്റെ വിദ്യാഭ്യാസയോഗ്യത എന്നാണ് ഷാഹിദ കമാൽ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ താൻ ബികോം പാസായിട്ടില്ലെന്നും കോഴ്സ് കംപ്ലീറ്റഡ് ആണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.