India
സിനിമയിലേക്ക് ഷങ്കറിന്റെ മകള്‍ അതിഥിയും
Last updated on Sep 06, 2021, 7:47 am


സംവിധായകന് ഷങ്കറിന്റെ മകള്‍ അദിഥി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.അരങ്ങേറ്റ ചിത്രത്തില്‍ തന്നെ നടന് കാര്‍ത്തിയാണ് നായകന്.മുത്തയ്യ സംവിധാനം ചെയ്യുന്ന’വിരുമന്‍’ എന്ന ചിത്രത്തിലാണ് നായികയായി അതിഥി എത്തുന്നത്. ഷങ്കറിന്റെ ഇളയ മകളാണ് അതിഥി. സൂര്യയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടൈന്‍മെന്റിനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സെപ്റ്റംബര്‍ 5 ന് സൂര്യയും ജ്യോതികയും വിരുമന്‍ നിര്‍മ്മിക്കുമെന്ന് വെളിപ്പെടുത്തി. സിനിമയുടെ ടൈറ്റില്‍ ലുക്ക് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.തമിഴ് ചലച്ചിത്രമേഖലയില്‍ അവള്‍ക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. അദിഥിക്ക് അവസരം നല്‍കിയതിന് സൂര്യയ്ക്കും ജ്യോതികയ്ക്കും നന്ദി പറഞ്ഞ് സംവിധായകന് ശങ്കറും ട്വിറ്ററില്‍ കുറിച്ചു.കാര്‍ത്തി- മുത്തയ്യ കൊമ്പന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിരുമന്‍’. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ രാജ് കിരണും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. പ്രകാശ് രാജ്, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.അതേസമയം കാര്‍ത്തി സംവിധായകന് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുകയാണ്.സിനിമ പൂര്‍ത്തിയാക്കുന്നതിന്റെ വക്കിലാണ് താരം. പൊന്നിയിന്‍ സെല്‍വനെ ചെയ്ത് കഴിഞ്ഞാല്സംവിധായകന് മുത്തയ്യയ്ക്കൊപ്പം വിരുമനിലേക്ക് എത്തുമെന്ന് കാര്‍ത്തിയും അറിയിച്ചിട്ടുണ്ട്.


