India
image_print

ട്രോളുകളില്‍ നിറഞ്ഞാടി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

Written by

archanaa chuqwe

ചായക്കടക്കാരനായും റസ്ലിങ് സ്റ്റാറായും നൃത്തം ചെയ്ത് ശശി തരൂര്‍. ട്വിറ്ററിലാണ് ഈ ട്രോള്‍ മേള. കഴിഞ്ഞദിവസം ഓണത്തിനോടനുബന്ധിച്ച് പെരിങ്ങോട്ടു കാവ് ക്ഷേത്രം സന്ദര്‍ശിച്ച ശശി തരൂറിന്റെ ചിത്രങ്ങളാണ് ഈ ട്രോളിന്റെ പിന്നിലെ കാരണം. ക്ഷേത്രത്തിലെത്തി തേങ്ങ ഉടക്കുന്ന ചിത്രങ്ങള്‍ ശശി തരൂര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

മഞ്ഞ കുര്‍ത്ത ധരിച്ചുകൊണ്ട് തേങ്ങ ഉടക്കുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്താണ് മീമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് കമന്റുമായി ശശി തരൂരും രംഗത്തെത്തി. രസകരമായ ട്രോളുകള്‍ ആരുടെ ഭാവനയില്‍ നിന്നാണ് എന്ന കാര്യം വ്യക്തമല്ല എന്റെ പ്രിയപ്പെട്ടവ ഇവയാണ് എന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

 

Leave a Reply

Your email address will not be published.