India
image_print

പാട്ട് പാടി കൈയ്യടി നേടി ശശി തരൂര്‍

Written by

askshiyas

പാട്ട് പാടി കൈയ്യടി നേടി കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍.ഐടി പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിനു ശേഷമുള്ള സാംസ്‌കാരിക പരിപാടിയിലാണ് ശശി തരൂര്‍ പാട്ട് പാടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹിന്ദി പാട്ടിന് സദസും കൈയടിച്ചു.രാജേഷ് ഖന്നയും സീനത്ത് അമനും അഭിനയിച്ച 1974 -ല്‍ പുറത്തിറങ്ങിയ അജ്ഞാബീ എന്ന സിനിമയിലെ ഏക് അജ്ഞാബീ ഹസീന സേ എന്ന ഗാനമാണ് തരൂര്‍ ആലപിച്ചത്.

 

ബോളിവുഡ് ക്ലാസിക് പാട്ട് പാടിയ തരൂരിനെ കരഘോഷത്തോടെ കാണികള്‍ സ്വീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ ശശി തരൂര്‍ ഇതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.ദൂരദര്‍ശന്റെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക പരിപാടിക്കു ശേഷമായിരുന്നു തരൂരിന്റെ ‘അരങ്ങേറ്റം’.അംഗങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പാടാന്‍ ഒരുങ്ങിയതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. റിഹേഴ്സല്‍ ഒന്നുമില്ലാതെ പാടിയതാണെന്നും ട്വീറ്റില്‍ പറയുന്നു.അതേസമയം നേരത്തെ തേങ്ങയുടച്ചും ശശി തരൂര്‍ വൈറലായിരുന്നു.തറവാട്ട് വീടിന് സമീപത്തെ എലവഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ നിറമാല കഴിച്ച ശശി തരൂരിന്റെ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു.ഡാന്‍സ് കളിക്കുന്നത് മുതല്‍ റെസിലിഗ് താരമായി വരെ ട്രോളന്‍മാര്‍ ചിത്രത്തെ മാറ്റിയിരുന്നു.

 

Leave a Reply

Your email address will not be published.