India
image_print

ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രക്കുമെതിരെ പീഡനപരാതി നല്‍കി നടി

Written by

archanaa chuqwe

ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ പീഡനപരാതി നല്‍കി നടി ഷെര്‍ലിന്‍ ചോപ്ര. ഷെര്‍ലിന്‍ ചോപ്ര ഒക്ടോബര്‍ 14 ന് വ്യവസായി രാജ് കുന്ദ്രയ്ക്കും ഭാര്യ ശില്‍പ ഷെട്ടിക്കും എതിരെ വഞ്ചനയും മാനസിക പീഡനവും ആരോപിച്ച് പരാതി നല്‍കി.കുന്ദ്രയ്ക്കും ഷെട്ടിക്കുമെതിരെ വെളിപ്പെടുത്താന്‍ ചില ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് നടി ഒക്ടോബര്‍ 14 ന് വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു.

 

ഏപ്രില്‍ 14നാണ് രാജ് കുന്ദ്രയ്ക്കെതിരെ ഷെര്‍ലിന്‍ ആദ്യമായി പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാജ് കുന്ദ്ര ഷെര്‍ലിന്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കടന്ന് താരത്തെ ഭീഷണിപ്പെടുത്തിയെന്ന് ഷെര്‍ലിന്‍ പറയുന്നു. കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് ഏപ്രില്‍ 20ന് ഷെര്‍ലിന്‍ പരാതി പിന്‍വലിച്ചുവെന്നും താരം വെളിപ്പെടുത്തി.2019 മാര്‍ച്ച് 27ന് രാജ് കുന്ദ്ര തന്റെ വീട്ടിലെത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തി. കുന്ദ്രയുടെ സമ്മര്‍ദത്തിന് വഴങ്ങി ഫോട്ടോഷൂട്ടുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഷെര്‍ലിന്‍ ആരോപിച്ചു.അശ്ലീലചിത്ര കേസില്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 21 ന് കുന്ദ്ര പുറത്തിറങ്ങിയിരുന്നു.ഇന്ത്യന്‍ പീനല്‍ കോഡ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് എന്നിവയുള്‍പ്പെടെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തിയാണ് കുന്ദ്രയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.മുംബൈ പോലീസ് സമര്‍പ്പിച്ച 1500 പേജുള്ള കുറ്റപത്രത്തില്‍ ഷെട്ടി, ചോപ്ര, സെജല്‍ ഷാ എന്നിവരുള്‍പ്പെടെ 43 സാക്ഷികളുടെ മൊഴികളും കുന്ദ്രയുടെ കമ്പനിയിലെ നിരവധി മോഡലുകളും ജീവനക്കാരും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *