India
image_print

‘അതിജീവനം തന്നെയാണ് എന്റെ പ്രതികാരം’; സണ്ണി ലിയോണ്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Written by

webtngi1

സണ്ണി ലിയോണ്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖത്ത് മുറിപ്പാടുകളുമായി നില്‍ക്കുന്ന താരത്തെയാണ് പോസ്റ്ററില്‍ കാണുന്നത്.അതിജീവനമാണ് എന്റെ പ്രതികാരം എന്ന അടിക്കുറിപ്പോടെ സണ്ണിലിയോണ്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും ചിത്രം റിലീസിനെത്തും.വളരെഅഭിനയപ്രാധാന്യമുള്ള കഥാപാത്രമായാണ് സണ്ണിലിയോണ്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകള്‍ ഉടന്‍തന്നെ പുറത്തുവിടും.അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ മമ്മൂട്ടി നായകനായെത്തിയ മധുരരാജയിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തിലെത്തിയത്. എന്തായാലും തങ്ങളുടെ പ്രിയതാരത്തിന്റെ അഭിനയ പ്രാധാന്യമുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published.