India
ആമസോണ്‍ പ്രൈമില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമ ഇതാണ്
Last updated on Sep 01, 2021, 8:47 am


രാജ്യം കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.അതിനാല്‍ തന്നെ സിനിമകള്‍ എത്തിയത് ഒടിടികള്‍ വഴിയാണ്.ആമസോണ്‍,നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒടിടികളിലാണ് അധികം നേട്ടമുണ്ടാക്കിയത്. ഇപ്പോഴിതാ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം പേര് കണ്ട ഇന്ത്യന്‍ ചിത്രം ഏതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ.ആമസോണ്‍ പ്രൈമില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമാണ് ഷേര്‍ഷാ സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ബോളിവുഡ് ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിരിക്കുന്നത്.
4100 ഇന്ത്യന്‍ പട്ടണങ്ങളിലും നഗരങ്ങളിലും ലോകമെമ്പാടുമുള്ള 210 രാജ്യങ്ങളിലും ചിത്രം സ്ട്രീം ചെയ്തു. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ കണക്കനുസരിച്ച് 88,000 -ലധികംഉപയോക്താക്കള് വോട്ട് ചെയ്ത 8.9 എന്ന റേറ്റിങ്ങോടെ ഷേര്‍ഷാ ഐഎംഡിബിയിലെ എക്കാലത്തെയും ജനപ്രിയ ഹിന്ദി ചിത്രമായി മാറി.വിഷ്ണു വരദന് സംവിധാനം ചെയ്ത ചിത്രം ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്.സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയുമാണ് ചിത്രത്തില്‍ നായികാ നായകന്മാരായി എത്തിയത്.ആഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ചെയ്തത്.


