India
വിവാഹമോചനത്തിനൊരുങ്ങി നടി ശില്‍പ്പ ഷെട്ടി
Last updated on Sep 01, 2021, 6:38 am


നടി ശില്പാ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെയാണ് താരം വിവാഹമോചനത്തിന് ഒരുങ്ങുന്നത്. രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടിക്ക് ധാരണയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഭര്‍ത്താവിന്റെ അറസ്റ്റ് നടിക്ക് വലിയ മാനസിക ആഘാതമാണ് ഏല്‍പ്പിച്ചത്. രാജ് കുന്ദ്രയില്നിന്നും വിവാഹമോചനം വാങ്ങാനാണ് ശില്പ ഷെട്ടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ അറസ്റ്റിനു പിന്നാലെ ഇടവേള എടുത്ത ശില്പാ ഷെട്ടി ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. 2009ലായിരുന്നു ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വിവാഹം.ഇരുവര്‍ക്കും വിയാന്‍, സമീഷ എന്നി രണ്ടു മക്കളും ഉണ്ട്.
അശ്ലീലചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ അന്ധേരിയിലെ വിയാന്‍ ഇന്‍ഡസ്ട്രിസ് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകളുടെ രേഖകളും വിയാന്‍ ഇന്‍ഡസ് ട്രിസ്, ആംസ് പ്രൈയിം, ഹോട്സ് ഷോട്ട് ആപ്പ് , എന്നിവയുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക ഇടപാടുകളുടെ രേഖകളും എട്ടു സര്‍വറുകളും ഇതില്‍ അശ്ലീലചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇതിനു പുറമേ കുന്ദ്രയുടെ ലാപ്ടോപ്പ്, സ്റ്റോറേജ്, ഏരിയ നെറ്റ്വര്‍ക്ക്, എന്നിവയും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.


