India
‘നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങള്‍ തിരിച്ചുവരും’- പ്രതികരണവുമായി ശില്‍പ്പ ഷെട്ടി
Last updated on Sep 21, 2021, 11:49 am


നീലച്ചിത്ര നിര്‍മാണ കേസില്‍ രാജ് കുന്ദ്ര ജാമ്യം രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടിയും ഭാര്യയുമായ ശില്പ ഷെട്ടി. ‘ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ഉയര്ത്തെഴുന്നേല്ക്കാന് ഒരുപാട് ധൈര്യം വേണം , പക്ഷെ തീര്‍ച്ചയായും നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങള്‍ തിരിച്ചുവരും’- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. യോഗ ചെയ്യുന്ന ചിത്രത്തിനൊപ്പം മാനസികാരോഗ്യത്തെക്കുറിച്ചുള്ള കുറിപ്പും ശില്പ ഷെട്ടി പങ്കുവെച്ചു.നേരത്തെ രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചപ്പോഴും താരം പ്രതികരിച്ചിരുന്നു.’ഒരു കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങള്‍ സംഭവിക്കുന്നു’ എന്നാണ് താരം കുറിച്ചത്.
അതേസമയം രാജ് കുന്ദ്ര ജാമ്യം രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് ജയില്‍ മോചിതനായി. ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് രാവിലെ 11.30 ന് ശേഷമാണ് പുറത്തിറങ്ങിയത്.നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ മുംബൈ കോടതി രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞ ദിവസമാണ് മുബൈ കോടതി ജാമ്യം അനുവദിച്ചത്.50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.രാജ് കുന്ദ്രയുടെ സ്ഥാപനങ്ങളിലൊന്നിന്റെ ഐടി തലവനായ റയാന് തോര്‍പ്പിനും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി നീല ചിത്രങ്ങള്‍ വില്‍ക്കുന്നു എന്ന കേസില്‍ ജൂലായ് 19 നാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.


