India
ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
Last updated on Sep 02, 2021, 8:27 am


ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.നീലച്ചിത്ര നിർമ്മാണ കേസില്‍ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടത് ശില്‍പ്പയ്ക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചതെന്നും കുട്ടികളുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്ത് രാജ് കുന്ദ്രയില്‍ നിന്ന് വിവാഹം മോചനം നേടാന്‍ ശ്രമിക്കുകയാണെന്നും സുഹൃത്തുക്കള്‍ പറയുന്നു..ബോളിവുഡ് വാര്‍ത്ത മധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത പങ്കു വെച്ചിരിക്കുന്നത് .
ബ്രിട്ടീഷ് പൗരത്വമുള്ള കുന്ദ്രയുമായി രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 2009ല്‍ ആയിരുന്നു ശില്പയുടെ വിവാഹം.ഇവർക്ക് 2 മക്കളുണ്ട്.
അതേസമയം നീലച്ചിത്ര നിര്‍മാണ മാഫിയയുടെ മുഖ്യ സൂത്രധാരനാണ് കുന്ദ്ര എന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ മക്കളെ ഇത് ബാധികരുതെന്ന ചിന്തയിലാണ് ശില്‍പയെന്നും,കുന്ദ്രയുടെ സ്വത്തുകളില്‍ അവര്‍ അവകാശം ചോദിക്കില്ല എന്നും സുഹൃത്തുകൾ സൂചിപ്പിക്കുന്നു.


