India
image_print

പ്രശസ്ത കോറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ കോവിഡ് ബാധിച്ച് മരിച്ചു

Written by

archanaa chuqwe

പ്രശസ്ത കോറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ കോവിഡ് ബാധിച്ച് മരിച്ചു.72 വയസായിരുന്നു. കോവിഡ് ബാധിച്ച് ഹൈദരാബാദിലെ ആശുപത്രിയി അതീവ ഗുരുതരവസ്ഥയില്‍ ചികില്‍സയില്‍ കഴിവെ ആയിരുന്നു മരണം.തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.അദ്ദേഹത്തിന്റെ മകനും കൊറോണയുടെ പിടിയിലാണ്.

ചികിത്സയ്ക്ക് ആവശ്യമായ പണം പോലും അദ്ദേഹത്തിന്റെ കുടുംബത്തിന് ഇല്ലായിരുന്നു.ഇത്തരമൊരു സാഹചര്യത്തിലാണ് ശിവ ശങ്കറിനെ സഹായിക്കാന്‍ സോനു സൂദ് രംഗത്തെത്തിയത്.ശിവശങ്കറിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ സോനു സൂദ് ഉടന്‍ തന്നെ കുടുംബവുമായി ബന്ധപ്പെടുകയും മുഴുവന്‍ ചികിത്സാ ചെലവും വഹിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.ഏണ്ണൂറോളം സിനിമകള്‍ക്കായി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ,മഗധീര എന്ന ചിത്രത്തിലെ ധീരാ, ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നുതുള്‍പ്പോടെ നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങള്‍ക്കും നൃത്തസംവിധാനമൊരുക്കി.10 ഇന്ത്യന്‍ ഭാഷകളിലായി 800-ലധികം സിനിമകളില്‍ ശിവ ശങ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് എസ് രാജമൗലിയുടെ ‘മഗധീര’ എന്ന ചിത്രത്തിലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *