India
image_print

ഷൊയ്ബ് അക്തറിനെതിരെ നാല് കോടി രൂപയുടെ മാനനഷ്ടക്കേസ്

Written by

archanaa chuqwe

മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറും പാകിസ്ഥാന്‍ ടെലിവിഷന്‍ കോര്‍പ്പറേഷനും തമ്മില്‍ തര്‍ക്കത്തില്‍ വാര്‍ത്താ ചാനല്‍ താരത്തിനെതിരെ 4 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു. പിടിവി സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ നിന്ന് കഴിഞ്ഞ മാസം ഷൊയ്ബ് അക്തര്‍ ഇറങ്ങിപ്പോക്കുകയും തുടര്‍ന്ന് അദ്ദേഹം ചാനലിലെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു. ചാനലുമായുള്ള വ്യവസ്ഥകളില്‍ ലംഘനം നടത്തിയാണ് താരം രാജി വച്ചതെന്നാണ് ചാനല്‍ ഉന്നയിക്കുന്ന വാദം. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ചാനല്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം, ഒരു ലൈവ് ഷോയില്‍ നിന്ന് അവതാരകനായ ഡോ. നൗമാന്‍ നിയാസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അക്തര്‍ ഇറങ്ങിപ്പോയത്. പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്.

 

അതേസമയം ടി20 ലോകകപ്പ് സംപ്രേഷണ വേളയില്‍ പിടിവിസി മാനേജ്മെന്റിനെ മുന്‍കൂര്‍ അറിയിക്കാതെ ഷൊയ്ബ് അക്തര്‍ ദുബായ് വിട്ടുകയും ചെയ്തു. കൂടാതെ, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിനൊപ്പം ഒരു ഇന്ത്യന്‍ ടിവി ഷോയില്‍ പ്രത്യക്ഷപ്പെട്ടതും പിടിവിക്ക് നഷ്ടമുണ്ടാക്കിയെന്നും നോട്ടീസില്‍ പറയുന്നു.ക്ലോസ് 22 അനുസരിച്ച്, മൂന്ന് മാസത്തിന് മുമ്പ് രേഖാമൂലമുള്ള അറിയിപ്പ് നല്‍കുകയോ അല്ലെങ്കില്‍ അതിന് പകരമായി പണമടച്ച് കരാര്‍ അവസാനിപ്പിക്കുകയോ ചെയ്താല്‍ മാത്രമേ ചാനലുമായുള്ള കരാര്‍ റദ്ദാക്കാനാകൂ. റിപ്പോര്‍ട്ട് അനുസരിച്ച്, 100 മില്യണ്‍ പാകിസ്ഥാന്‍ റുപ്പീസ് നഷ്ടത്തിനു പുറമെ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ, 3,333,000 പാകിസ്ഥാന്‍ റുപ്പീസ് നല്‍കാനും ചാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം, കോടതിയില്‍ അക്തറിനെതിരെ നിയമനടപടികള്‍ ആരംഭിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ചാനല്‍ വ്യക്തമാക്കി.ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന്‍ ചേസിംഗില്‍ കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അക്തറിനോട് ചോദിച്ചതിനു പിന്നാലെയാണ് പ്രശ്നം വഷളായത്.

 

Leave a Reply

Your email address will not be published. Required fields are marked *