India
image_print

ഷുഹൈബ് അക്തര്‍ ടിവി ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി

Written by

archanaa chuqwe

മുന്‍ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍ പാകിസ്ഥാന്‍ ടെലിവിഷന്‍ (പിടിവി) ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി.ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ദേശീയ ചാനല്‍ പി.ടിവി നടത്തിയ ചര്‍ച്ചയില്‍ നിന്നാണ് ഷുഹൈബ് അക്തര്‍ ഇറങ്ങിപ്പോയത്.വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ഗോവര്‍, പാകിസ്ഥാന്‍ മുന്‍ വനിതാ ക്യാപ്റ്റന്‍ സന മിര്‍, മുന്‍ ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ തുടങ്ങിയ അതിഥികളും പിടിവി സ്പോര്‍ട്സ് പ്രോഗ്രാമായ ‘ഗെയിം ഓണ്‍ ഹേ’ യുടെ പാനലിന്റെ ഭാഗമായിരുന്നു. പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് ടി20 ലോകകപ്പ് മത്സരം പാകിസ്ഥാന്‍ അഞ്ച് വിക്കറ്റിന് ജയിച്ചതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു പാനല്‍.എന്നാല്‍ ഇതിനിടെ അവതാരകനില്‍ നിന്നുണ്ടായ മോശം പരാമര്‍ശത്തെ തുടര്‍ന്നാണ് അക്തര്‍ ലൈവ് ഷോയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ചര്‍ച്ചയ്ക്കിടെ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് തുടങ്ങിയ താരങ്ങളെ കണ്ടെത്തിയ പിഎസ്എല്‍ ടീം ലാഹോര്‍ കലന്തേഴ്സിനെ കുറിച്ച് അക്തര്‍ പ്രതിപാദിച്ചു. ഇത് എന്തുകൊണ്ടോ ഇഷ്ടപ്പെടാതിരുന്ന അവതാരകന്‍ നുഅമാന്‍ നിയാസ്, ഓവര്‍ സ്മാര്‍ട്ട് ആകുന്നെങ്കില്‍ ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. ഇരുവരും തമ്മില്‍ വാദപ്രതിവാദം ആയതോടെ അവതാരകന്‍ ഇടവേളയ്ക്ക് ആവശ്യപ്പെടുകയായിരുന്നു.തിരിച്ചുവന്ന ശേഷവും വാക്പോര് തുടര്‍ന്നു. പിന്നാലെ, മറ്റ് അതിഥികളോട് ക്ഷമാപണം നടത്തിയ ശേഷം അക്തര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.അതേസമയം അക്തറെ അപമാനിച്ച നുഅ്മാന്‍ നിയാസിനെതിരെ പ്രതിഷേധം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *