India
image_print

മമ്മൂട്ടിയുടെ ബോസ് എന്‍ട്രിയ്ക്ക് ഏഴ് മില്യണ്‍ വ്യൂസ്

Written by

askshiyas

ലയാളികളുടെ സൂപ്പര്‍താരം മമ്മൂട്ടി നായകനായി എത്തി 2020 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവന്‍ എന്ന ബോസായാണ് മമ്മൂട്ടി എത്തിയത്. 50 കോടി ക്ലബ്ബില്‍ കടന്ന ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് ബോസിന്റെ ഇന്‍ട്രോ രംഗം. ഇതുവരെ 7 മില്യണിലധികം പേരാണ് ഈ രംഗം കണ്ടത്.

2020 ഏപ്രില്‍ 16ന് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. 70, 000 ലൈക്കുകളും മൂവായിരത്തിലേറെ കമ്മിറ്റികളുമാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്. മമ്മൂട്ടിയെ കൂടാതെ തമിഴ് നടന്‍ രാജ് കിരണ്‍, മീന, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഷൈജു സന്തോഷ്, ഹരീഷ് കണാരന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. നവാഗതനായ അനീഷ് ഹമീദ്, വിപിന്‍ മോഹന്‍, എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

 

Leave a Reply

Your email address will not be published.