India
സഹോദരന്റെ മരണം;കുഴിമാടത്തിനരികെ നിന്ന് മാറാതെ വളര്‍ത്തുപൂച്ച
Last updated on Sep 28, 2021, 7:53 am


തന്റെ കൂടെപ്പിറപ്പിന്റെ വേര്‍പാടില്‍ പൂച്ചയ്ക്ക് ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്.ഗുജറാത്തിലെ സൂറത്തിലാണ് കരളലിയിക്കുന്ന ഈ സംഭവം നടന്നത്. കൊക്കോയെന്ന് വിളിച്ചിരുന്ന വളര്‍ത്തു പൂച്ചയുടെ കുഴിമാടത്തില്‍ സമീപം മണിക്കൂറുകളോളമാണ് പേര്‍ഷ്യന്‍ പൂച്ച യായ ലിയോ ചെലവഴിച്ചത്. കൂടപ്പിറപ്പിന്റെ വേര്‍പാടില്‍ വേദനയ്ക്കുന്ന പൂച്ചയുടെ സ്നേഹം കണ്ടുനില്ക്കുന്നവരെയും വേദനിപ്പിക്കും.
റെയില്‍വേ ജീവനക്കാരനായ മുനവ്വര്‍ ഷെയ്ക്കിന്റെ വളര്‍ത്തു പൂച്ചകളാണ് കൊക്കോയും ലിയോയും. സെപ്റ്റംബര്‍ 23 നായിരുന്നു കൊക്കോയുടെ വേര്‍പാട് തുടര്‍ന്ന് ലിയോയ്ക്ക് ഉണ്ടായ സ്വഭാവമാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തുന്നത്. കൊക്കോയുടെ കുഴിമാടത്തില്‍ മണിക്കൂറോളം ചെലവഴിക്കുന്ന ലിയോയുടെ ദൃശ്യങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളെ നാലുവര്‍ഷം മുമ്പ് കൂട്ടുകാരനാണ് മുനവറിന് സമ്മാനമായി നല്‍കിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊക്കോ ചത്തതെന്ന് വീട്ടുകാര്‍ പറയുന്നു. പൂച്ചയുടെ സ്നേഹം കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.


