India
image_print

വിനോദത്തിന്റെ പേരില്‍ ക്രൂരത;1500 ഡോള്‍ഫിനുകളെ അറുത്ത് കൊന്നു

Written by

archanaa chuqwe

ഡെന്‍മാര്‍ക്കിലെ ഫറോ ദ്വീപില്‍ വിനോദത്തിന്റെ പേരില്‍ 1500 ഡോള്‍ഫിനുകളെ അറുത്ത് കൊന്നു.ദ്വീപുകളില്‍ വര്‍ഷം തോറും നടക്കുന്ന ഗ്രൈന്‍ഡഡ്രാപ് എന്ന വിനോദ കടല്‍വേട്ടയിലാണ് ഇവയെ കൊന്നൊടുക്കിയത്.വാരാന്ത്യത്തില്‍ നടന്ന പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ചത്ത ഡോള്‍ഫിനുകളുടെ രക്തത്താല്‍ വെള്ളവും തീരവും ചുവപ്പായി മാറിയതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യങ്ങലില്‍ അടക്കം പ്രചരിച്ചിരുന്നു.നൂറ്റാണ്ടുകളായി തുടരുന്നതിനാല്‍ ഗ്രൈന്‍ഡഡ്രാപ് എന്ന ഈ ക്രൂരകൃത്യം ഫറോ ദ്വീപില്‍ നിയമാനുസൃതവും അംഗീകൃതവുമാണ്. ചാകര വരുന്നതു പോലെ, ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും പെട്ടെന്നുള്ള ഒരു പെരുകിയ കൂട്ടം ശ്രദ്ധയില്‍ പെടുമ്പോഴാണ് ദ്വീപുവാസികള്‍ ഈ വിനോദം തുടങ്ങുന്നത്. പ്രത്യേകം ലൈസന്‍സുള്ള ആളുകളാണ് ഇതില്‍ പങ്കെടുക്കാറുള്ളത്.

ഇക്കുറി ഡോള്‍ഫിനുകളെയും വന്‍തോതില്‍ കൊലപ്പെടുത്തി.ബോട്ടുകളില്‍ ചുറ്റി ഡോള്‍ഫിനുകളെ കൂട്ടത്തോടെ സ്‌കാലബൊട്‌നൂര്‍ ബീച്ചിനു സമീപമുള്ള തീരത്തിനടുത്തേക്ക് എത്തിച്ച് ഡ്രില്ലിങ് മെഷീന്‍, ചാട്ടുളികള്‍, അറക്കവാളുകള്‍, കുന്തങ്ങള്‍, കത്തികള്‍ തുടങ്ങിയ ആയുധങ്ങളുമുപയോഗിച്ചാണ് കൊലപ്പെടുത്തുന്നത്. അതേസമയം ഇത്തരത്തില്‍ വന്‍തോതില്‍ ഡോള്‍ഫിനുകളെ കൊലപ്പെടുത്തിയതിനെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

 

 

Leave a Reply

Your email address will not be published.