India
image_print

ഗംഗയില്‍ തുഴച്ചിലുകാരനെ ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്; പരിഭ്രാന്തിയോടെ വിനോദസഞ്ചാരികള്‍

Written by

askshiyas

പാമ്പുകളെ പേടിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്തരത്തില്‍ ഒരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. കുത്തിയൊഴുകുന്ന ഗംഗയില്‍ വിനോദസഞ്ചാരികളെ പരിഭ്രാന്തിയിലാഴ്ത്തി ഒരു കൂറ്റന്‍ പാമ്പ്. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. തുഴച്ചില്‍ക്കാരെ ലക്ഷ്യമാക്കി നീങ്ങുന്ന കൂറ്റന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വൈറലാകുന്നത്. ശിവപുരിയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്

 

കുത്തിയൊഴുകുന്ന ഗംഗയിലൂടെ തുഴച്ചലിന് വേണ്ടി ഉപയോഗിക്കുന്ന റാഫ്റ്റ് ലക്ഷ്യമാക്കിയാണ് പാമ്പ് നീങ്ങുന്നത്. അതുവഴി ബോട്ടുകളിലും മറ്റും കടന്നുപോയ വിനോദസഞ്ചാരികളെ ഈ കാഴ്ച പരിഭ്രാന്തിയിലാക്കി. എന്നാല്‍ തുഴച്ചിലുകാരനെ ഉപദ്രവിക്കാതെ പാമ്പ് മുന്നോട്ട്‌പോകുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Leave a Reply

Your email address will not be published.