India
image_print

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ പൂര്‍ണ്ണമായി സോളാര്‍ വൈദ്യുതിയില്‍;പ്രശംസിച്ച് പ്രധാനമന്ത്രി

Written by

askshiyas

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ പൂര്‍ണ്ണമായി സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളിലാണ് സോളാര്‍ പാനലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍വെ സ്റ്റേഷനാണ് ഇത്. പകല്‍ സമയത്ത് 100 ശതമാനം വൈദ്യുതിയും സോളാറില്‍ നിന്നാണ്. എംഎംസി കോംപ്ലക്‌സ്, കാട്പാടി, താംബരം, മാമ്പലം, ഗിണ്ടി, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും സൗത്ത് റെയില്‍വേ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

അതേസമയം റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു. ‘സൗരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ പുരട്ചി തലൈവര്‍ ഡോ.എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ഗദര്‍ശകമാകുന്നതില്‍ സന്തോഷം.’ എന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്.സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ വഴി പകല്‍ സമയത്ത് സ്റ്റേഷന്റെ എല്ലാ വൈദ്യുതി ആവശ്യങ്ങളും സൗരോര്‍ജ്ജം കൊണ്ട് നിറവേറ്റപ്പെടുന്നു.1.5 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.