India
image_print

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഐക്യ ആഹ്വാനവുമായി സോണിയഗാന്ധി

Written by

archanaa chuqwe

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഐക്യ ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയിലാണ് സോണിയഗാന്ധിയുടെ നിര്‍ദ്ദേശം. യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന സിപിഐ സിപിഎം, ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ആണ് യോഗത്തില്‍ പങ്കെടുത്തത്.

നമുക്കെല്ലാം ഒരേ ആഗ്രഹങ്ങളും നിര്‍ബന്ധങ്ങളും ഉണ്ടാവും എന്നാല്‍ അവയെക്കാളോക്കെ ഉയരണമെന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന സമയമാണിതെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നമ്മുടെ പ്രധാന ലക്ഷ്യമെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന് ഒരു ബദലുമില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്രസമര മൂല്യങ്ങളിലും ഭരണഘടന തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനെ രാജ്യത്ത് നല്‍കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷം കാണിച്ച് ഐക്യം ഇനിയും തുടര്‍ന്നു പോകണമെന്നും എന്നും അവര്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.