India
image_print

അച്ചാറും കൂടെ തരുമോ?ആരാധകനോട് സോനു സൂദ്

Written by

archanaa chuqwe

കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ പൊരുതുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസമായിരുന്നു നടന്‍ സോനു സൂദ്.തന്റെ പ്രവൃത്തികൊണ്ടും എല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന ആളാണ് സോനു സൂദ്.എന്നാലിപ്പോഴാതാ താരം വൈറലായിരിക്കുന്നത് ഒരു ആരാധകന് നല്‍കിയ മറുപടിയുടെ പേരിലാണ്.ഒരു ആരാധകന്‍ ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ച് ട്വിറ്ററില്‍ അദ്ദേഹത്തെ ടാഗ് ചെയ്തിരുന്നു. അടുപ്പില്‍ ചുട്ടെടുത്ത റൊട്ടിയുടെ ചിത്രം പങ്കുവെച്ചാണ് സോനുവിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. ഇതിന് താരം നല്‍കിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. ചപ്പാത്തിയുടെ ഒപ്പം കുറച്ച് അച്ചാറും തരുമോ എന്നാണ് അദ്ദേഹം ആരാധകനോട് ചോദിച്ചത്.

 

സോനുവിനെ ഭക്ഷണത്തിന് ക്ഷണിച്ച ട്വീറ്റ് ലേഖകന്‍ ഡിലീറ്റ് ചെയ്തെങ്കിലും താരത്തിന്റെ മറുപടി ഇപ്പോഴും ട്വിറ്ററിലുണ്ട്.സോനു സൂദിനും പാചകം ഇഷ്ടമാണ്. മുമ്പ്, വായില്‍ വെള്ളമൂറുന്ന ചില വിഭവങ്ങള്‍ ആസ്വദിക്കാന്‍ അദ്ദേഹം ആരാധകരെ ‘സോനു ദാ ധാബ’യിലേക്ക് ക്ഷണിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, നാന്‍ ഉണ്ടാക്കുന്ന രു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. ഈ വര്‍ഷം ആദ്യം സോനു ദ ധാബയില്‍ തന്തൂരി റൊട്ടി ഉണ്ടാക്കാന്‍ സോനു സൂദ് ശ്രമിച്ചിരുന്നു.തന്തൂരി റൊട്ടി ഉണ്ടാക്കിയ ശേഷം, സോനു സൂദ് തന്റെ ആരാധകരെ ക്ഷണിച്ചിരുന്നു.”സബ്സേ ബെസ്റ്റ് തന്തൂരി റൊട്ടി സോനു സൂദ് ബനാതാ ഹേ. ഇസ്ലിയേ സോനു സൂദ് കെ ധാബെ പെ ജല്‍ദി ആവോ. (സോനു സൂദ് മികച്ച തന്തൂരി റൊട്ടി ഉണ്ടാക്കുന്നു, അതിനാല്‍ ഉടന്‍ തന്നെ സോനു സൂദിന്റെ ധാബ സന്ദര്‍ശിക്കൂ).’ സോനു സൂദ് തന്തൂരി റൊട്ടി ഉണ്ടാക്കുന്നത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.എന്നാണ് താരം വീഡിയോ പങ്കുവെച്ച് കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *