India
image_print

ദക്ഷിണ സുഡാനില്‍ അജ്ഞാത രോഗം ബാധിച്ച് 89 പേര്‍ മരിച്ചു

Written by

askshiyas

ദക്ഷിണ സുഡാനില്‍ അജ്ഞാതരോഗം ബാധിച്ച് 89 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ലോകാരോഗ്യസംഘടന. രോഗംബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പ്രത്യേക പഠനം നടത്തുന്നതിനും രാജ്യത്തെ സ്ഥിതി ഗതികള്‍വിലയിരുത്താനും പ്രത്യേക സംഘത്തെയും നിയോഗിച്ചു. സുഡാനിലെ ശാസ്ത്രജ്ഞര്‍ക്ക് രോഗംസംബന്ധിച്ചകാര്യമായ വിവരങ്ങളില്ലെന്നാണ് സൂചന. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ലോകാരോഗ്യസംഘടനയുടെ സഹായം തേടിയത്.

 

അതേസമയം ഫാന്‍ഗാക്ക് നഗരത്തിലാണ് ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് സുഡാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരത്തില്‍ വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനിടെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ കോളറയാണെന്ന സംശയത്തില്‍ ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവായിരുന്നു. കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ഡബ്യു.എച്ച്.ഒ വക്താവ് ഷെലിയ ബായ പറഞ്ഞു.സാമ്പിളുകള്‍ ശേഖരിച്ച് ഉടന്‍ അവിടെ നിന്ന് സുഡാന്‍ തലസ്ഥാനത്തേക്ക് മടങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കനത്ത വെള്ളപ്പൊക്കം രോഗം പകരുന്നതിന്റെ തോത് ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി ലാം തുങ്‌വാര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published.