India
image_print

ചരിത്രം കുറിച്ച്‌ സ്‌പേസ് എക്‌സ് സഞ്ചാരികൾ തിരിച്ചെത്തി

Written by

askshiyas

ചരിത്രം കുറിച്ച്‌ സ്‌പേസ് എക്‌സ് പേടകത്തില്‍ ബഹിരാകാശ യാത്ര നടത്തിയ നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തിയിരിക്കുകയാണ്.മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് ഇവരുടെ മടക്കം.ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലേറി നാല് സഞ്ചാരികളാണ് ബഹിരാകാശത്തേക്ക് പോയത്.

ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06ന് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്‌ലോറിഡക്ക് സമീപം അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങുകയായിരുന്നു. ഭൂമിയില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ ബഹിരാകാശതെത്തിയത്.

നാല് കൂറ്റന്‍ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ യാത്രികരെയും വഹിച്ച്‌ സമുദ്രത്തെ തൊട്ടത്. കാത്തുനിന്ന സ്‌പേസ് എക്‌സ് ബോട്ടുകള്‍ സഞ്ചാരികളെ വഹിച്ചു. ഇവരെ പിന്നീട് കെന്നഡി സ്‌പേസ് സെന്‍ററിലെത്തിച്ചു. ദിവസവും 15 തവണ ഭൂമിയെ വലംവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയെത്തേക്കാള്‍ വേഗതയിലായിരുന്നു പേടകത്തിന്‍റെ സഞ്ചാരം.

അതേസമയം ബഹിരാകാശ വിദഗ്ധരായ ഒരാള്‍ പോലുമില്ലാതെയാണ് ഇവർ യാത്ര പൂര്‍ത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയം . ശതകോടീശ്വരനായ ജറേദ് ഐസക്മാന്‍ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.