India
കോവിഡ് പകര്‍ത്തിയാല്‍ അഞ്ചുവര്‍ഷം ശിക്ഷ;കര്‍ശന നടപടികളുമായി വിയറ്റ്നാം
Last updated on Sep 07, 2021, 8:32 am


നിര്‍ദേശങ്ങള്‍ പാലിക്കാതെ ക്വാറൈന്റീന് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വിയറ്റ്നാം. ക്വാറന്റീന് ലംഘിച്ച 28കാരന് ലെവാന് ട്രിക്കിനാണ് വിയറ്റ്നാം തടവുശിക്ഷ വിധിച്ചത്. കോവിഡ് സ്ഥിരീകരിച്ച 28 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് ഇവിടെത്തെ ചട്ടം. എന്നാല്‍ ഇത് ലംഘിച്ച് ട്രീ ഹോചിമിന്‍ നിന്നും കാ മൗവിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വികരിച്ചത്. സമൂഹത്തിന് അപകടകരമാവുന്ന രീതിയില്‍ പകര്‍ച്ചവ്യാധി പരത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇയാളെ കൂടാതെ രണ്ടുപേര്‍ക്കുകൂടി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 18 മാസവും മറ്റൊരാള്‍ക്ക് രണ്ട് വര്‍ഷവുമാണ് തടവ്.
ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്തിയ വിയറ്റ്നാമില്‍ ഇപ്പോള്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞതവണ രോഗത്തെ പിടിച്ചു കിട്ടിയ പ്രവര്‍ത്തന രീതികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രാജ്യം കൂടിയായിരുന്നു വിയറ്റ്നാം.


