India
ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
Last updated on Jan 18, 2022, 10:28 am


യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാർ. വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ഉയർന്ന് വന്നിരുന്നു. ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തി.
ഇന്ന് ശ്രീകാന്ത് വെട്ടിയാർക്കെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. ശ്രീകാന്ത് വെട്ടിയാർ ഒളിവിലാണെന്നും തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറയുന്നു.


