India
image_print

നയം പാളി;രാസവള വിലക്ക് പിന്‍വലിച്ച് ശ്രീലങ്ക

Written by

archanaa chuqwe

പൊട്ടാസ്യം ക്ലോറൈഡ് ഇറക്കുമതി ചെയ്തുകൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ രാസവളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. സമ്പൂര്‍ണ്ണ ജൈവകൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ രാസവളങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.ശ്രീലങ്കയെ ലോകത്തിലെ ആദ്യത്തെ 100% ജൈവകൃഷി രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ മേയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.എന്നാല്‍, ഈ നയം പാളപ്പോയതോടെയാണ് സര്‍ക്കാരിന് നയം പിന്‍വലിക്കേണ്ടി വന്നത്.

ജൈവവളങങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതോടെ ജൈവവളങ്ങള്‍ ലഭിക്കാതായതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി.കൂടാതെ രാസവളം നിരോധിച്ചതോടെ അവശ്യ വസ്തുക്കളായ അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ വില ദിനംപ്രതി വര്‍ധിക്കുകയായിരുന്നു. വിളനാശം നേരിടുന്നുവെന്ന് കര്‍ഷകരും മുന്നറിയിപ്പ് നല്‍കി.ഈ സാഹചര്യത്തിലാണ് നിരോധനം നീക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തങ്ങളുടെ വിളകള്‍ക്ക് വളം ആവശ്യപ്പെട്ട് കര്‍ഷകര്‍ ദിവസേന പ്രതിഷേധങ്ങലും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചൈനയില്‍ നിന്നുള്ള 96,000 ടണ്‍ ജൈവ വളം ഗുണനിലവാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരസിച്ചിരുന്നു. ഇതും കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയാക്കി.കര്‍ഷകര്‍ക്ക് സ്വന്തമായി കമ്പോസ്റ്റ് ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യകത നിറവേറ്റുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *