India
image_print

ഇന്ധനം വാങ്ങാന്‍ പണമില്ല; ഇന്ത്യയോട് വായ്പ ചോദിച്ച് ശ്രീലങ്ക

Written by

archanaa chuqwe

ന്ധനം (ക്രൂഡ് ഓയില്‍) വാങ്ങുന്നതിനായി ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ (50 കോടി) വായ്പ തേടുന്നു.ദ്വീപ് രാജ്യത്ത് കടുത്ത വിദേശനാണ്യ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് എണ്ണ വാങ്ങുന്നതിനായി വായ്പ തേടിയത്.അടുത്ത ജനുവരി സ്റ്റോക് തീരുമെന്ന് ഊജ്ജ മന്ത്രി ഉദയ ഗമ്മന്‍പിള മുന്നറിയിപ്പ് നല്‍കിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (CPC) രണ്ട് സര്‍ക്കാര്‍ ബാങ്കുകളായ ബാങ്ക് ഓഫ് സിലോണിനും പീപ്പിള്‍സ് ബാങ്കിനും ഏകദേശം 3.3 ബില്യണ്‍ ഡോളറാണ് കുടിശികയായി നല്‍കാനുള്ളത്. സംസ്ഥാന എണ്ണ വിതരണക്കാര്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുകയും സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ നിന്ന് ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു.ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക പങ്കാളിത്ത ക്രമീകരണത്തിന് കീഴിലുള്ള സൗകര്യം (USD 500 ക്രെഡിറ്റ് ലൈന്‍) ലഭ്യമാക്കുന്നതിന് ഞങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി സംസാരിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ ആവശ്യങ്ങള്‍ വാങ്ങാന്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നും സിപിസി ചെയര്‍മാന്‍ സുമിത് വിജേഷിംഗ് പറഞ്ഞു.വായ്പ സംബന്ധിച്ച കരാറില്‍ ഇന്ത്യയും ശ്രീലങ്കയും ഉടന്‍ ഒപ്പുവെക്കുമെന്ന് ശ്രീലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു.

 

Leave a Reply

Your email address will not be published.