India
image_print

ഷാരൂഖ് ഖാന്റെ മകന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമോ…?

Written by

archanaa chuqwe

ശ്ചിമബഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വിജയം മറയ്ക്കാന്‍ ബി.ജെ.പി രാഷ്ട്രീയപ്രേരിതമായാണ് ആഡംബര കപ്പലിലെ പരിശോധന നടത്തിയതെന്നും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റുചെയ്തതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.എസ്.ആര്‍.കെയിലൂടെ മമത ബാനര്‍ജിയെയാണ് ലക്ഷ്യം വെക്കുന്നതെന്നും അവര്‍ ആരോപിച്ചു. പശ്ചിമ ബംഗാള്‍ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ്.

മുംബൈ തീരത്തെ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിനാണ് ഷാരൂഖ്? ഖാനിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പിടിയിലായത്.നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.ശനിയാഴ്ച കപ്പലില്‍ നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്.എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു.പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നുആര്യനെയും രണ്ടു സുഹൃത്തുക്കളെയും മുംബൈ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.അതേസമയം, മുംബൈ ആഡംബര കപ്പലിലെ റെയ്ഡുമായി ബന്ധപ്പെട്ട എന്‍.സി.ബിയുടെ ആവേശം അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോ കൊക്കൊയ്ന്‍ പിടിച്ചെടുത്തപ്പോള്‍ കാണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

 

Leave a Reply

Your email address will not be published.