India
image_print

പത്മ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌കാരം വരുന്നു

Written by

askshiyas

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്‌കാരം വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ മാതൃകയില്‍ കേരളത്തിലും സിവിലിയന്‍ പുരസ്‌കാരം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാ മൂലം ഈ മറുപടി നല്‍കിയത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുലസ്‌കാരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തലത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക സംഭാവനങ്ങള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്കായിരിക്കും പുരസ്‌കാരം നല്‍കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 

Leave a Reply

Your email address will not be published.