India
image_print

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച 56 കാരൻ അറസ്റ്റിൽ

Written by

askshiyas

സ്ത്രങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നാം കേൾക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവിധ അലക്കുശാലകളിൽ നിന്നും എഴുനൂറിലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന ഒരു ജപ്പാൻകാരനാണ് അറസ്റ്റിലായത്. തെക്കൻ ജപ്പാൻ നഗരമായ ബെപ്പുവിലെ അപ്പാർട്ട്മെന്റീൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരണമാണ് കണ്ടെത്തിയത്. തുടർന്നാണ് 56 കാരനായ ടെറ്റ് സുവോ യുറാത്തയെ പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 24ന് തന്റെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് 21കാരിയായ ഒരു കോളേജ് വിദ്യാർത്ഥിയാണ് പോലീസിനെ സമീപിച്ചത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് അപ്പാർട്ട്മെന്റീൽ നിന്നും 700 സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കണ്ടെത്തിയത്. അറസ്റ്റിയതിനു ശേഷം ഈ വസ്ത്രങ്ങൾ താൻ തന്നെയാണ്‌ മോഷ്ടിച്ചതെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

 

വർഷങ്ങളായി ഇത്രയും വലിയ പാന്റീസ് ശേഖരണം തങ്ങൾ കണ്ടിട്ടില്ലെന്നും ബെപ്പു സിറ്റി പോലീസ് വക്താവ് അബോമാ പറഞ്ഞു. മുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ 30 വയസ്സുള്ള ഇലക്ട്രിഷൻ കൗമാരക്കാരായ പെൺകുട്ടികളുടെ നാനൂറിലധികം അടിവസ്ത്രങ്ങളും നീന്തൽ വസ്ത്രങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. 2019 ലും സമാനമായിഅലക്കുശാലയിൽ നിന്നും സ്ത്രീകളുടെ 10 അടിവസ്ത്രങ്ങൾ മോഷണം പോയിരുന്നു. അന്ന് ആ സംഭവത്തിൽ 40 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.