India
image_print

ഓഹരി വിപണി നഷ്ടത്തിൽ

Written by

archanaa chuqwe

വ്യാപാര ആഴ്ചയുടെ ആദ്യദിനം സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ആണിത്. ആഗോള വിപണിയിലെ നഷ്ടമാണ് പ്രാധാനമായും രാജ്യത്തെ സൂചികകളില്‍ പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 59,958ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസിന്റെ ഓഹരി വില ആറുശതമാനത്തോളം ഇടിഞ്ഞു.വാര്‍ഷികാടിസ്ഥാനത്തില്‍ 14.1ശതമാനമാണ് വര്‍ധന.

കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ടൈറ്റാന്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

Leave a Reply

Your email address will not be published.