India
വിപണിയിൽ മുന്നേറ്റം: സെൻസെക്സിൽ 273 പോയന്റ് നേട്ടം
Last updated on Sep 27, 2021, 3:06 pm


വിപണിയിൽ മുന്നേറ്റം തുടർന്നു. ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. മികച്ച നിലവാരത്തിലുള്ള ഓഹരികളിൽനിന്ന് ലാഭമെടുപ്പുണ്ടകാൻ സാധ്യതയുള്ളതിനാൽ വിപണി സമ്മർദംനേരിട്ടേക്കാം.
വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 60,321ലും നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960ലുമെത്തി.
മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ്ബാങ്ക്, ബജാജ് ഫിൻസർവ്, കൊട്ടക് ബാങ്ക്, ടൈറ്റാൻ, സൺഫാർമ, റിലയൻസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിന്ദുസ്ഥാൻ യൂണിലെവർ, ഏഷ്യൻപെയിന്റ്, ഭാരതി എയർടെൽ, ടാറ്റാസ്റ്റീൽ, നെസ് ലെ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ നേട്ടത്തിലാണ്. എഫ്എംസിജി, ഐടി തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.17 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് സൂചിക 0.37 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.


