India
image_print

തെരുവുനായകളുടെ ആക്രമണം;കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 42 പേര്‍

Written by

archanaa chuqwe

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 42 പേര്‍. ആക്രമണത്തിന് ഇരയായവരുടെ എണ്ണം 8,95,000 അടുത്തുവരും.തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായി മരിച്ചവര്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല കോഴിക്കോടാണ്. ഒമ്പത് പേരാണ് ഇത്തരത്തില്‍ ഇവിടെ മരിച്ചത്.
നിലവില്‍ കാസര്‍ഗോഡും കോട്ടയം ഒഴികെ മറ്റ് ജില്ലകളിലെല്ലാം തെരുവുനായകളുടെ ആക്രമണത്തില്‍ ആളുകള്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറിയും വിവരാകാശ പ്രവര്‍ത്തകനുമായ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

 

2019 ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് കൂടുതല്‍ ആളുകള്‍ക്ക് തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. ആരോഗ്യവകുപ്പിനെ കണക്കുകള്‍പരിശോധിക്കുകയാണെങ്കില്‍ 1,61,050 പേരാണ് ഈ കാലയളവില്‍ ആശുപത്രി ചികിത്സതേടിയത്. തിരുവനന്തപുരത്തും പാലക്കാടുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയത്. 2021 ജൂലൈ വരെ തിരുവനന്തപുരത്ത് 12,617 പേര്‍ ഇത്തരത്തില്‍ ചികിത്സ തേടിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 9,217 പേരാണ് ചികിത്സ തേടിയത്. തെരുവുനായകളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് ധനസഹായമൊന്നും നല്‍കിയിട്ടില്ലെന്നും മറുപടി പറയുന്നുണ്ട്.

Leave a Reply

Your email address will not be published.