India
കേരള- തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയില്‍ കർശന പരിശോധന
Last updated on Aug 13, 2021, 12:40 pm


ഓണത്തിനോടനുബന്ധിച്ച് കേരള- തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന കർശനമാക്കി. അതിർത്തികളിൽ അന്തര്‍സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തി. കൂടാതെ കമ്ബംമെട്ടിലെ ചെക്പോസ്റ്റിലും അതിര്‍ത്തി മേഖലകളിലും സമാന്തരപാതകളിലും പരിശോധന നടത്തി. 24 മണിക്കൂറും പരിശോധന നടത്താൻ തീരുമാനിച്ചു.കേരള എക്സൈസ് വകുപ്പും തമിഴ്നാട് പ്രൊഹിബിഷന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും തമിഴ്നാട് ഫോറസ്റ്റ്, കേരള ഫോറസ്റ്റ്, കേരളാ പൊലീസ് എന്നിവരും സംയുക്തമായാണ് റെയ്ഡുകളും വാഹന പരിശോധനയും നടത്തിയത്.
ഇടുക്കി അസി. എക്സൈസ് കമ്മിഷണര്‍ അബു എബ്രഹാം, ഉടുമ്ബന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓണത്തിനോടനുബന്ധിച്ച് മദ്യമയക്കുമരുന്ന് വ്യാപനം, നിര്‍മാണം, കടത്ത് എന്നിവ തടയുന്നതിനായി തുടര്‍ന്നും പരിശോധനകള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പരിശോധനകളില്‍ എക്സൈസ് ആഫീസര്‍മാരായ കെ.എന്‍. രാജന്, പി.ബി. രാജേന്ദ്രന്, നൗഷാദ് എം, ജോജി ഇ.സി, ഷിബു ജോസഫ്, പൊലീസ് ആഫീസര്‍മാരായ അനോജ് ബാബു, എബിന് ജോസ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.ജി. മുരളി, സുനീഷ്, തമിഴ്നാട് ഫോറസ്റ്റ് ആഫീസര്‍മാരായ ആണ്ടിയപ്പന്, മണിവര്ണ്ണന് എന്നിവര്‍ പങ്കെടുത്തു.


