India
image_print

ഗെയിം കളിക്കാൻ​ സമ്മതിച്ചില്ല;സ്വർണ വുമായി മുങ്ങി 15കാരൻ

Written by

archanaa chuqwe

33ലക്ഷം രൂപയും 213 പവൻ സ്വർണവുമായി മുങ്ങിയ 15കാരൻ പിടിയിൽ. ഓൺലൈൻ ഗെയിം കളിക്കാൻ​ മാതാപിതാക്കൾ വിസമ്മതിച്ചതിനെ തുടർന്നാണ് 15കാരൻ വീട്ടിൽനിന്ന്​ പണവും ആഭരണവും കവർന്നത്​. ഓൺലൈൻ ഗെയിം കളിക്കുന്നതിന്​ മാതാപിതാക്കളെ വിട്ട്​ നേപ്പാളിലേക്ക്​ പോകാനായിരുന്നു കുട്ടിയുടെ ശ്രമം. കോൺട്രാക്​ടറായ പിതാവും കോളജ്​ പ്രഫസറായ മാതാവും നിരന്തരം ഗെയിം കളിക്കുന്നതിനെ എതിർത്തിരുന്നു. തുടർന്നാണ് സംഭവം നടന്നതെന്ന്-പൊലീസ്​ പറഞ്ഞു.

 

സുഹൃത്തിനെ കാണാൻ പോകുകയാണെന്ന്​ അറിയിച്ച്​ 15കാര​ൻ വീടുവിട്ടിറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന്​ നടത്തിയ പരിശോധനയിൽ 33ലക്ഷം രൂപയും 213 പവൻ സ്വർണവും കാണാനില്ലെന്ന്​ മനസിലാകുകയായിരുന്നു.
15കാരന്‍റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്​തപ്പോൾ നേപ്പാളിലേക്ക്​ പോകാൻ പദ്ധതിയുണ്ടെന്ന്​ വിവരം ലഭിച്ചത്. സുഹൃത്തിന്​ മെസേജ്​ അയച്ചതിന്​ പിന്നാലെ 15കാരൻ പഴയ മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നു.പുതിയ ഫോണിൽ പഴയ സിം ഇട്ടതോടെ സൈബർ പൊലീസിന്‍റെ സഹായത്തോടെ​ 15കാരന്‍റെ ലൊക്കേഷൻതിരിച്ചറിയുകയായിരുന്നു.കുട്ടി വ്യാഴാഴ്ച രാവിലെ നാലുമണിക്ക്​ നേപ്പാളിലേക്ക്​ പുറപ്പെടുന്ന വിമാനടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു. വിമാനത്താവളത്തിന്​ തൊട്ടടുത്ത ഹോട്ടലിലായിരുന്നു താമസം. കുട്ടിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്ക്​ കൈമാറി.ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെടുത്തിയ രണ്ടു കുട്ടികൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

Your email address will not be published.